18 April 2024, Thursday

Related news

February 29, 2024
June 2, 2022
March 6, 2022
February 26, 2022
February 8, 2022
February 4, 2022
November 11, 2021
October 28, 2021
October 18, 2021
October 3, 2021

പുതിയ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകൾ 23 കോളജുകളിൽ

Janayugom Webdesk
കൊച്ചി
March 6, 2022 9:22 pm

സംസ്ഥാനത്തെ കോളേജുകളിൽ പ്രവർത്തിക്കുന്ന ഇനോവേഷൻ ആൻഡ് ഒൺട്രപ്രണർഷിപ്പ് ഡെവലപ്മന്റ് സെന്റുറകളിൽ (ഐഇഡിസി) 23 എണ്ണത്തിന് ഇകുബേറ്ററുകൾ തുടങ്ങാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ അനുമതി നൽകി.

ഐഇഡിസികളിലെ നൂതനാശയങ്ങൾക്ക് ദ്രുതഗതിയിലുള്ള വാണിജ്യ സാധ്യത ലഭ്യമാക്കുകയും ഗവേഷണ സംവിധാനം വിപുലീകരിക്കുകയുമാണ് ഈ ചുവടുവയ്പിലൂടെ കേരള സ്റ്റാർട്ടപ്പ് മിഷൻ ലക്ഷ്യം വയ്ക്കുന്നത്.

ഇതിനു പുറമെ സ്റ്റാർട്ടപ്പ് മിഷന്റെ ആദ്യ ഗവേഷണ ഇൻകുബേഷൻ പരിപാടി കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് അനുവദിച്ചു. കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന നവസംരംഭകർക്ക് സഹായകരമാകും പുതിയ തീരുമാനം. കേന്ദ്രസർക്കാരിൻറെ അംഗീകാരമുള്ള കൂടുതൽ അക്കാദമിക് ഇൻകുബേറ്ററുകൾ ഇതിലൂടെ വരും.

ത്വരിതഗതിയിലുള്ള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ പുതിയ തീരുമാനത്തിലൂടെ സംജാതമാകും. അതു വഴി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ, വ്യവസായങ്ങൾ മുതലായവയുമായി ദൃഢമായ ബന്ധം സ്ഥാപിക്കാൻ കഴിയും. നിയമം, സാമ്പത്തികം, സാങ്കേതികം, ബൗദ്ധിക സ്വത്തവകാശം, മുതലായ കാര്യങ്ങളിൽ സ്റ്റാർട്ടപ്പുകൾക്ക് വിദഗ്ധോപദേശം ലഭ്യമാക്കാനും ഇൻകുബേറ്ററുകൾ വഴി സാധിക്കും.

eng­lish sum­ma­ry; New start­up incu­ba­tors in 23 colleges

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.