കൊറോണ വൈറസ് ബാധിതരിൽ കണ്ടു വരുന്ന പുതിയ രോഗ ലക്ഷണങ്ങൾ ഇങ്ങനെ. സെൻറേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആണ് കോവിഡ് ലക്ഷണങ്ങളുടെ പട്ടികയിലേക്ക് ആറ് പുതിയ ലക്ഷണങ്ങൾ കൂടി ഞായറാഴ്ച കൂട്ടിച്ചേർത്തത്.
-ജലദോഷം, തണുപ്പോട് കൂടി ഇടയ്ക്കിടെയുണ്ടാവുന്ന വിറയൽ, മസിൽ വേദന, തലവേദന, തൊണ്ടവേദന, മണവും രുചിയും നഷ്ടപ്പെടുക തുടങ്ങിയവയാണ് പുതിയ ലക്ഷണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന പനി, ചുമ, ശ്വാസതസ്സം എന്നിവയ്ക്ക് പുറമേയാണിത്.
-ഈ ലക്ഷണങ്ങൾ കോവിഡ് ബാധിതനായ ശേഷം 2 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ കാണിച്ചേക്കാം
-ഇത് കൂടാതെ പെട്ടെന്ന് മെഡിക്കൽ ശ്രദ്ധ ആവശ്യമുള്ള ശ്വാസ തടസ്സം, നെഞ്ചിലുണ്ടാവുന്ന വേദന അല്ലെങ്കിൽ സമ്മർദ്ദം, ആശയക്കുഴപ്പം, നീലച്ച ചുണ്ടുകളും മുഖവും എന്നീ അടിയന്തിര മുന്നറിയിപ്പ് അടയാളങ്ങളും സിഡിസി പങ്ക് വെച്ചിട്ടുണ്ട്.
-ഇത് എല്ലാ ലക്ഷണങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നതല്ല. കോവിഡ് 19 റിപോർട്ട് ചെയ്തിട്ടുള്ളവരിൽ സിഡിസി പറയുന്നതനുസരിച്ച് മറ്റ് ലക്ഷണങ്ങളും കണ്ടിട്ടുണ്ട്.
-മുകളിൽ കൊടുത്തിട്ടുള്ള ഏതെങ്കിലും 9 ലക്ഷണങ്ങൾ നിങ്ങളിൽ കാണുകയാണെങ്കിൽ ഉടനെ തന്നെ ചികിത്സ തേടേണ്ടതാണ്.
കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോദ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ലക്ഷണങ്ങൾ കൂടെ ഉള്ളവർ അടിയന്തര വൈദ്യ പരിശോധന നേടണം എന്നു നിർദ്ദേശിക്കുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.