Web Desk

June 06, 2020, 11:27 am

നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാല്‍ ഉടൻ പൊലീസ് അറിയും

Janayugom Online

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങുന്നുണ്ടോ എന്ന് കണ്ടുപിടിക്കാൻ ക്വാറന്റൈനിൽ കഴിയുന്നവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങൾ മൊബൈൽ സേവന കമ്പനികളിൽ നിന്നു ശേഖരിക്കാൻ സർക്കാർ പൊലീസിന് അനുമതി നൽകി. വീടുകളിൽ നിന്ന് പുറത്തു കടന്നാൽ ഉടൻ പൊലീസിന് എസ്എംഎസ്, ഇമെയിൽ വഴി മുന്നറിയിപ്പ് ലഭിക്കുന്ന സോഫ്റ്റ്‌വെയറും തയ്യാറാക്കി .

തദ്ദേശ സ്ഥാപങ്ങളോടും ആരോഗ്യ പ്രവർത്തകരോടും അയൽവാസികളോടും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങുണ്ടോ എന്ന് നോക്കാൻ ആവശ്യപ്പെട്ടെങ്കിലും ചിലർ ഇവരുടെ കണ്ണുവെട്ടിച്ചു പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപെട്ടു. ഇതിനെ തുടർന്നാണ് പുതിയ നടപടി. നിരീക്ഷണത്തിൽ കഴിയുന്ന മുഴുവൻ ആളുകളുടെയും ടവർ ലൊക്കേഷൻ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 പ്രകാരം ശേഖരിക്കാൻ ആഭന്തര സെക്രട്ടറി ടികെ ജോസ് പോലീസിന് അനുമതി നൽകി.

നിരീക്ഷണം ലഘിക്കുന്നവർക്കെതിരെ കേസെടുക്കും. 30 ദിവസത്തേക്കാണ് ടവർ‌ ലൊക്കേഷൻ ശേഖരിക്കുക. സ്വകാര്യതയും വ്യക്തി സ്വാതന്ത്ര്യവും ഹനിക്കുന്ന ഒരു ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പാടില്ല എന്ന മുന്നറിയിപ്പോടെയാണ് ആഭ്യന്തര സെക്രട്ടറിയുടെ അനുമതി.

Eng­lish sum­ma­ry: Ker­ala police col­lects tow­er location.

You may also like this video: