റെയിൽവേയിൽ മോശമായി പെരുമാറുന്ന യാത്രക്കാർക്ക് ഇനി മുതൽ വിലക്ക്. മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന യാത്രക്കാര്‍ക്ക് നിശ്ചിത കാലത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് റെയില്‍വേ പദ്ധതിയിടുന്നത്. ഇന്ത്യൻ റെയിൽവേയിൽ യാത്രക്കാർക്കിടയിൽ മോശമായി പെരുമാറുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും അവരുടെ ജീവൻ വെച്ച് പന്താടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് കണക്കിലെടുത്താണ് കടുത്ത നടപടിയിലേക്ക് കടക്കാന്‍ റെയില്‍വേ ആലോചിക്കുന്നതെന്ന് റെയില്‍വേമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നു. നിശ്ചിത കാലം വരെ ട്രെയിനില്‍ കയറാന്‍ അനുവദിക്കാത്തവിധം യാത്രക്കാരന് നിരോധനം ഏര്‍പ്പെടുത്താനാണ് പദ്ധതിയിടുന്നത്.
വിമാനത്തിൽ യാത്ര ചെയ്യുന്നതിന് വിലക്ക് നേരിടുന്ന യാത്രക്കാരന് ട്രെയിനിലും വിലക്ക് ഏർപ്പെടുത്തുന്ന സംവിധാനമാണ് റെയിൽവേ ഒരുക്കാൻ പോകുന്നത്. മോശം പെരുമാറ്റത്തിന്റെ പേരിൽ വിലക്ക് നേരിടുന്ന വ്യക്തികളുടെ പേര് വിവരങ്ങൾ വിമാന കമ്പനികളിൽ നിന്ന് ശേഖരിക്കും. ഇത് റെയില്‍വേയുടെ സിസ്റ്റത്തില്‍ ചേര്‍ക്കും. ഇതോടെ ഇവര്‍ക്ക് ട്രെയിന്‍ ടിക്ക് ബുക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് ഉറപ്പുവരുത്താനാണ് റെയില്‍വേ ആലോചിക്കുന്നത്. ആറുമാസം വരെ യാത്രക്കാരെ വിലക്കുന്ന കാര്യമാണ് റെയില്‍വേ ആലോചിക്കുന്നത്.
English summary: New system introduces by railway for punishing the misbehaved people
YOU MAY ALSO LIKE THIS VIDEO