Web Desk

തിരുവനന്തപുരം

October 26, 2020, 6:26 pm

കൊല്ലത്ത് രോഗ നിര്‍ണയത്തിന് പുതിയ സംവിധാനം; ലാബ് സൗകര്യം വീട്ടിലെത്തും

Janayugom Online

കൊല്ലം ജില്ലയില്‍ കോവിഡ് രോഗ നിര്‍ണയത്തിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . പരിശോധന നടത്താന്‍ ലാബ് സൗകര്യം വീട്ടിലെത്തും. ആര്‍ടിപിസിആര്‍ ഉള്‍പ്പടെയുള്ള കോവിഡ് പരിശോധനകള്‍ നടത്താം. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി . ഇതോടെ 93,744 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,02,017 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1352 ആയി.

 

Eng­lish sum­ma­ry: New  sys­tem to test covid in Kollam.

You may also like this video: