September 26, 2022 Monday

ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് വോഡഫോൺ ഐഡിയ, പുതിയ പ്ലാനുകൾ അവതരിപ്പിച്ചു

Janayugom Webdesk
September 21, 2020 8:10 pm

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പ്ലാനുകളില്‍ അധിക ആനുകൂല്യങ്ങള്‍ കുറവാണെന്നാണ് കമ്പനി വെബ്‌സൈറ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചില പ്ലാനുകളില്‍ നിന്ന് സീ 5 സബ്‌സ്‌ക്രിപ്ഷന്‍, ഓവര്‍ദിടോപ്പ് (ഒടിടി) വിനോദ പ്ലാറ്റ്‌ഫോം പോലുള്ള ആനുകൂല്യങ്ങള്‍ നീക്കംചെയ്തു. നേരത്തെ എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും സീ 5 സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമായിരുന്നു. പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ 405 ലാണ് തുടങ്ങുന്നത്. ഇതോടൊപ്പം 595, 795, 2595 എന്നീ പ്ലാനുകളും അവതരിപ്പിച്ചു. വിവിധ പ്ലാനുകളുടെ കാലാവധി 28 ദിവസം മുതല്‍ ഒരു വര്‍ഷം വരെയാണ്. 405 പ്ലാന്‍ ഒഴികെ, എല്ലാ സ്‌കീമുകളും പ്രതിദിനം 2 ജിഗാബൈറ്റ് (ജിബി) ഡേറ്റ വാഗ്ദാനം ചെയ്യുന്നു.

405 പ്ലാന്‍ 28 ദിവസത്തേക്ക് 90 ജിബി ഡേറ്റ നല്‍കുന്നു. എല്ലാ പ്ലാനുകളിലും സൊമാറ്റോ വഴി ദിവസേനയുള്ള ഓര്‍ഡറുകളില്‍ 75 രൂപയുടെ കിഴിവ് ഓഫര്‍ ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ നിബന്ധനകളും വ്യവസ്ഥകളും ബാധകമായിരിക്കും. വോഡഫോണ്‍ ഇന്ത്യ ലിമിറ്റഡിന്റെയും ഐഡിയ സെല്ലുലാര്‍ ലിമിറ്റഡിന്റെയും ഐഡന്റിറ്റിയും ഉപഭോക്തൃ അടിത്തറയും സമന്വയിപ്പിക്കാനുള്ള കമ്പനിയുടെ റീബ്രാന്‍ഡിങ് ശ്രമങ്ങളെ തുടര്‍ന്നാണ് പുതിയ താരിഫ് പ്ലാനുകള്‍.

Eng­lish sum­ma­ry; new tar­iff plans in idea vodafone

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.