കോവിഡ് പ്രതിസന്ധി മറികടക്കാന്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടുവന്ന മൂന്ന് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഐആര്‍എസ് ഓഫീസര്‍മാരുടെ സംഘടനാ നേതാക്കള്‍ക്കെതിരെയാണ് നടപടി. മുതിര്‍ന്ന ഐആർഎസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി നടപടി സ്വീകരിച്ചിരിക്കുന്നത്.
നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ (ഇന്‍വെസ്റ്റിഗേഷന്‍) പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സഞ്ജയ് ബഹാദൂര്‍, ഐആർഎസ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയും പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടറുമായ പ്രകാശ് ദുബെ, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും ഡല്‍ഹി പ്രിന്‍സിപ്പല്‍ കമ്മിഷണറുമായ പ്രശാന്ത് ഭൂഷന്‍ എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് പതിനഞ്ച് ദിവസത്തിനുള്ളില്‍ സ്വന്തം നിലപാട് നേരിട്ടോ അല്ലാതെയോ അറിയിക്കാം. ഇതിനു ശേഷമാകും തുടര്‍ നടപടി.
കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും മറികടക്കാന്‍ അതിസമ്പന്നര്‍ക്ക് നിലവിലെ 30ല്‍ നിന്നും 40 ശതമാനം നികുതി, പത്ത് ലക്ഷത്തിനു മുകളില്‍ വരുമാനം ഉള്ളവരില്‍നിന്നും 4 ശതമാനം കോവിഡ് റിലീഫ് സെസ് ഈടാക്കുക, വിദേശ കമ്പനികള്‍ക്ക് കൂടുതല്‍ നികുതി ചുമത്തുക തുടങ്ങി നിരവധി നികുതി നിര്‍ദ്ദേശങ്ങളാണ് 44 പേജുള്ള റിപ്പോര്‍ട്ടില്‍ ടീം ഫോഴ്‌സ് എന്നപേരില്‍ ഇവര്‍ മുന്നോട്ടു വച്ചത്.
ENGLISH SUMMARY:New Tax Proposal:Suspension to officers
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.