Web Desk

കൊച്ചി

August 11, 2020, 4:04 pm

ഡാമുകളുടെ നിർമ്മാണത്തിന് പുതിയ സാങ്കേതിക വിദ്യയുമായി കാലടി സ്വദേശി

Janayugom Online

പ്രകൃതി ക്ഷോഭങ്ങളെയും കാലപ്പഴക്കത്തെയും അതിജീവിക്കാൻ കഴിയുന്ന ഡാമുകളും പാലങ്ങളും നിർമ്മിക്കാൻ പുതിയ സാങ്കേതിക വിദ്യയുമായി കാലടി സ്വദേശി. ജലാശയങ്ങളിൽ നിലവിലുള്ള ഡാമുകൾക്കും പാലങ്ങൾക്കും വലയം തീർക്കാനും പുതിയവയുടെ നിർമ്മാണത്തിന്ന് ഉതകുന്നതാണ് പുതിയ രീതി.

കമ്പിയും സിമന്റും ആവശ്യമില്ലാതെ വിവിധ ഗ്രേഡുകളിലുള്ള കരിങ്കൽ കല്ലുകളും മറ്റു അനുബന്ധ ക്രഷർ മെറ്റിരിയലുകളും ചേർത്ത കരിങ്കൽ മിശ്രിതമുപയോഗിച്ചുള്ള സ്വയം വികസിപ്പിച്ചെടുത്ത നിർമ്മാണ രീതിയാണ് ഒരുപാട് പഠനങ്ങളും പരീക്ഷണങ്ങളും നടത്തിയ ശേഷം ഇപ്പോൾ വെളിപ്പെടുത്തുന്നതെന്ന് അങ്കമാലി കാലടി കൈപ്പട്ടൂരിലെ തങ്കച്ചൻ തോട്ടത്തിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുല്ലപ്പെരിയാർ ജലാശയത്തിൽ പോലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡാം ഭിത്തി നിർമ്മിക്കാനാവും. ഇതിനാവശ്യമായ നിർമ്മാണ രീതി വിശദമാക്കുന്നതിനായി ഐ ഐ ടി പാലക്കാട്, കൊച്ചി കുസാറ്റ്, പാലക്കാട് ഡാം കൺസൾട്ടൻസി എന്നിവയുടെ സാങ്കേതിക സഹായത്തോടെയും അഭിപ്രായങ്ങളും അടിസ്ഥാനമാക്കി അനിമേഷൻ ചിത്രം തയ്യാറാക്കിയതും അദ്ദേഹം പ്രദർശിപ്പിച്ചു.

you may also like this video