29 March 2024, Friday

Related news

December 21, 2023
December 20, 2023
November 30, 2023
September 18, 2023
June 30, 2023
May 25, 2023
May 25, 2023
April 13, 2023
November 9, 2022
June 21, 2022

പ്ലസ് വണ്‍ കുട്ടികള്‍ക്കായി പുതുക്കിയ ടൈംടേബിള്‍ തയാറാക്കും: മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
September 17, 2021 5:43 pm

പ്ലസ് വണ്‍ പരീക്ഷയ്ക്കായി പുതിയ ടൈംടേബിള്‍ തയാറാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സുപ്രീം കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് ഇത്. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത വിധത്തില്‍ പരീക്ഷ നടത്തുമെന്ന് മന്ത്രി അറിയിച്ചു. പരീക്ഷയ്ക്കു മുമ്പായി എല്ലാ സ്‌കൂളുകളിലും അണുനശീകരണം നടത്തും. ചോദ്യപ്പേപ്പറുകള്‍ നേരത്തെ തന്നെ സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ പകര്‍പ്പു ലഭിച്ച ശേഷം പുതിയ ടൈംടേബിള്‍ തയാറാക്കുമെന്ന് മന്ത്രി അറിയിച്ചു. 

കേരളം നേരത്തെ നടത്തിയ പരീക്ഷകളില്‍ സംതൃപ്തി പ്രകടിപ്പിച്ചാണ്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ് വണ്‍ പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിശദീകരിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിലയിരുത്തിയത്.

വിദ്യാര്‍ഥികള്‍ക്ക് രോഗബാധ ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമല്ലെന്നും ഉള്‍പ്രദേശങ്ങളിലും കടലോര മേഖലകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പരമിതിയുണ്ടെന്നും പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ആരോപിച്ചു.

ENGLISH SUMMARY:New timetable for Plus One exam to be pre­pared: Min­is­ter V Sivankutty
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.