Thursday
21 Mar 2019

അത് മരുമകളുടെ ആത്മഹത്യയല്ല ; അമ്മായിയമ്മയുടെ മരണത്തിൽ മനം നൊന്തു മരുമകൾ ആത്മഹത്യചെയ്തു വെന്ന വാർത്തക്കു ഞെട്ടിക്കുന്ന വഴിത്തിരിവ്

By: Web Desk | Thursday 14 March 2019 1:15 PM IST


മുംബൈ : അമ്മായിയമ്മയുടെ മരണത്തിൽ മനം നൊന്തു മരുമകൾ ആത്മഹത്യചെയ്തു വെന്ന വാർത്ത കഴിഞ്ഞ ആഴ്ച ഇന്ത്യൻ കുടുംബസദസുകളെ  ഇളക്കിമറിച്ചതാണ്. അങ്ങനെ സംഭവിക്കുമോ  എന്ന പാരമ്പര്യ വാദികളുടെ ചോദ്യത്തിന് ഇപ്പോൾ മറുപടിയായി.    അമ്മയുടെ മരണത്തില്‍ ഭാര്യ സന്തോഷിച്ചെന്ന സംശയത്തെ തുടര്‍ന്ന്ഭര്‍ത്താവ് കൊലപ്പെടുതുകയായിരുന്നു എന്നാണ് പുതിയ വാർത്ത.  മഹാരാഷ്ട്രയിലാണ് സംഭവം. ശുഭാംഗി ലൊഖണ്ഡെ എന്ന 35 കാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍തൃമാതാവിന്റെ മരണത്തില്‍ മനംനൊന്ത് മരുമകള്‍ ആത്മഹത്യ ചെയ്തുവെന്നാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.

75 കാരിയായ മാതാവ് മാലതി ലോഖണ്ഡെയുടെ മരണത്തില്‍ ഭാര്യ സന്തോഷിക്കുന്നുവെന്ന തോന്നലിനെ തുടര്‍ന്നാണ് ഭര്‍ത്താവ് സന്ദീപ് ശുംഭാംഗിയെ കൊലപ്പെടുത്തിയത്. അപേതനഗറിലെ വസതിയുടെ രണ്ടാം നിലയില്‍ നിന്നും ഇയാള്‍ ഭാര്യയെ താഴേയ്ക്ക് തള്ളിയിടുകയായിരുന്നു.

സന്ദീപ് കുറ്റ സമ്മതം നടത്തിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. ശുഭാംഗിയുടെ മരണം ആത്മഹത്യയാണെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍ ഈ സാധ്യതയില്‍ സംശയം തോന്നിയ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. സന്ദീപിനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് സത്യാവസ്ഥ പുറത്ത് വന്നത്. സന്ദീപ്- ശുംഭാംഗി ദമ്ബതികള്‍ക്ക് 2 മക്കളുണ്ട്.

Related News