ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ക്വാറന്റീനിലായിരുന്ന യുവതിയെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. പരാതിക്കാരി പീഡനം നടന്നിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. ഇരുവരും തമ്മില്‍ പരസ്പരം സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്ന് യുവതി വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു.
കേസില്‍ വ്യക്തത വരുത്താന്‍ ഡിജിപിയോട് കൂടുതല്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറത്ത് വീട്ടുജോലിക്ക് പോയ ശേഷം ക്വാറന്റീനിലായ യുവതി തുടര്‍ന്ന് കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയില്‍ കോവിഡില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിനായി വിളിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ വീട്ടിലേക്ക് വരുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ ഭരതന്നൂരിലെ വീട്ടില്‍ രാത്രി മുഴുവന്‍ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരുന്നത്.
ENGLISH SUMMARY:new twist in quarantine rape case
You may also like this video