ടൈറ്റാനിക്ക് ദുരന്തം; സംഭവത്തിൽ ‘ട്വിസ്റ്റായി’ പുതിയ പഠനം

Web Desk
Posted on October 13, 2020, 12:15 pm

ലോകത്തിന് ഒരു അത്ഭുതമാണ് ടൈറ്റാനിക് എന്ന കപ്പൽ. ഇപ്പോഴിതാ ടൈറ്റാനിക്കിൻറെ ദുരന്തത്തിന് പിന്നിലെ പുതിയ ഒരു കാരണം കണ്ടെത്തുകയാണ്. അമേരിക്കൻ ഗവേഷകയായ മില സിൻകോവ. വെതർ ജേണലിലാണ് ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടൈറ്റാനിക്കിൽ സഞ്ചരിച്ച അതിൽ നിന്നും രക്ഷപ്പെട്ട നാവികർ യാത്രക്കാർ എന്നിവരുടെ മൊഴികൾ പഠന വിധേയമാക്കിയാണ് മില സിൻകോവ പഠനം പൂർത്തിയാക്കിയിരിക്കുന്നത്.

ലോകത്ത് നിർമിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ആഢംബര കപ്പൽ എന്ന വിശേഷണത്തിലാണ് ടൈറ്റാനിക്ക് ആദ്യ യാത്ര നടത്തിയത്. ഒരിക്കലും മുങ്ങില്ലെന്ന വിശേഷണത്തിലായിരുന്നു നിർമ്മാതാക്കൾ ടൈറ്റാനിക്കിന് നൽകിയത്. 1912 ഏപ്രിൽ 10ന് സൗത്താംപ്ടണിൽ നിന്നും ന്യൂയോർക്കിലേക്ക് പുറപ്പെട്ട ടൈറ്റാനിക് ഏപ്രിൽ 15ന് പ്രാദേശിക സമയം അർധരാത്രി 11.30ഓടെ മഞ്ഞുമലയിൽ ഇടിക്കുകയായിരുന്നു. പുതിയ പഠന പ്രകാരം ടൈറ്റാനിക്കിൻറെ തകർച്ചയ്ക്ക് ’ ധ്രുവദീപ്തി’ എന്ന പ്രതിഭാസം കാരണമായി എന്നാണ് അവകാശപ്പെടുന്നത്.

സൂര്യനിൽ നിന്നുള്ള അസാധാരണ ഊർജ്ജ പ്രവാഹം ടൈറ്റാനിക്കിലെ വടക്കുനോക്കിയന്ത്രത്തിന്റെ ഫലത്തെ സ്വാധീനിച്ചിരിക്കാമെന്നും ഇതുമൂലമുണ്ടായ ദിശാവ്യതിയാനമാണ് മഞ്ഞുമലയിൽ ഇടിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പഠനം പറയുന്നു. ടൈറ്റാനിക്കിൽ നിന്നും കുറേപ്പേരെ രക്ഷിച്ച ആർഎംഎസ് കാർപാത്തിയ എന്ന കപ്പലിലെ സെക്കൻഡ് ഓഫിസറായ ജെയിംസ് ബിസെറ്റും ’ ധ്രുവദീപ്തി’ എന്ന പ്രതിഭാസത്തെക്കുറിച്ച് മൊഴി നൽകുന്നുണ്ട്.

Eng­lish sum­ma­ry;  new twist of titan­ic tragedy

You may also like this video;