സുപ്രധാന അപ്ഡേറ്റുമായി ഓൺലൈൻ മദ്യ വില്പന ആപ്പായ ബെവ്‌ ക്യു

Web Desk

തിരുവനന്തപുരം

Posted on June 01, 2020, 5:28 pm

ബെവ്‌ ക്യു ആപ്പിൽ പുതിയ അപ്ഡേറ്റ്. ബുക്കിംഗ് ദൂര പരിധി അഞ്ചു കിലോമീറ്ററായി ചുരുക്കിയാണ് പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള ഷോപ്പുകളിൽ നിന്ന് ടോക്കൺ ലഭിക്കും. അത് കഴിഞ്ഞാൽ 10 കിലോമീറ്റർ ചുറ്റളവിൽ നിന്ന് ലഭിക്കും. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് പിൻകോഡിന് സമീപത്തെ ശാലകളിലേക്ക് ടോക്കൺ ലഭ്യമാക്കാനുള്ള സൗകര്യം ഉടൻ ഏർപ്പെടുത്തുമെന്നുമുള്ള വിവരങ്ങൾ ലഭിക്കുന്നു.

നേരത്തെ മദ്യം ബുക്ക് ചെയ്യുന്ന ആൾ നൽകുന്ന പിൻകോഡിന് ഇരുപതു കിലോമീറ്റർ പരിധിക്കുള്ളിലുള്ള ഏതെങ്കിലും മദ്യ ശാലയിൽ നിന്നാണ് ടോക്കൺ ലഭിച്ചുകൊണ്ടിരുന്നത്. ഇത് പലർക്കും ബുദ്ധിമുട്ടായിരുന്നു. ഇതിന് പകരമാണ് പുതിയ രീതി ആവിഷ്കരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് മദ്യശാലകൾ തെരഞ്ഞെടുക്കാൻ രണ്ടു രീതിയാണ് കെഎസ്‌ബിസി ആവശ്യപ്പെട്ടിരിന്നത്. ഇതിൽ ഒരാവശ്യമാണ് ഇപ്പോൾ നടപ്പിലായിരിക്കുന്നത്.

ജില്ലാ അടിസ്ഥാനത്തിൽ മദ്യശാലകളും തിയതിയും തെരഞ്ഞെടുക്കാനുള്ള സൗകര്യം ആപ്പിൽ വേണമെന്ന് കെഎസ്‍ബിസി ആവശ്യപ്പെട്ടിരുന്നു. ഇത് ഒരുക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്നും വിവരങ്ങൾ വരുന്നുണ്ട്. ഈ സൗക്യരം എന്നു മുതൽ ഏർപ്പെടുത്തണമെന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ബെവ്കോയാണ്. ഓരോ മണിക്കൂറിലും എത്ര പേർ ബുക്ക് ചെയ്തു, എല്ലാ കടകളിലും കൃത്യമായ ബുക്കിംഗ് ലഭിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതിനുള്ള മാറ്റങ്ങളും സോഫ്റ്റ് വെയറിൽ വരുത്തുന്നുണ്ട്.

നാളെ മുതൽ ക്ലബുകൾ വഴിയും മദ്യം ലഭിക്കും. വിദേശ ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയാണ് ക്ലബ്ബുകൾ വഴി മദ്യം പാഴ്‌സലായി നൽകുന്നത്. സംസ്ഥാനത്തെ 42 ക്ലബ്ബുകൾക്കാണ് ബാർ ലൈസൻസ് ഉള്ളത്.

ENGLISH SUMMARY: new update in BevQ

YOU MAY ALSO LIKE THIS VIDEO