രാജ്യത്തേക്ക് ഒരു കോവിഡ് പ്രതിരോധ വാക്സിന് കൂടി എത്തുന്നുവെന്ന് സൂചന. ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, അമേരിക്കന്‍ വാക്സിന് നിര്‍മ്മാതാക്കളായ നോവാവാക്സുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന’ കോവോവാക്സ്’ ആണ് ഇന്ത്യയില്‍ പരീക്ഷണത്തിനൊരുങ്ങുന്നത്. കോവോവാക്സിന്റെ ട്രയല്‍ നടത്തുന്നതിനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കണ്ട്രോളര് ജനറലിനോട് അനുമതി ചോദിച്ചു. അതേസമയം കോവാവാക്സ് ജൂണോടെ പുറത്തിറക്കുമെന്ന് സിറം സിഇഒ അദാര്‍ പൂനെവാല ഇന്നലെ പറഞ്ഞിരുന്നു.
നോവാവാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഉയര്‍ന്ന ഫലപ്രാപ്തി കാണിച്ചതായി പൂനെവാലെ പറഞ്ഞു. യുകെയില്‍ നടത്തിയ ട്രയലില്‍ അമേരിക്കന്‍ കമ്പനിയുടെ വാക്സിന് 89.3 ഫലപ്രാപ്തി ഉള്ളതായി കണ്ടെത്തിയിരുന്നു.
ENGLISH SUMMARY: new vaccine to india
YOU MAY ALSO LIKE THIS VIDEO