അടുത്തത്‌ ജി4: കോ-വിഡ്‌ പോലെ ലോകം മുഴുവൻ പടരാൻ ചൈനയിൽ നിന്ന് പുതിയൊരു വൈറസ്‌ കൂടി എത്തുന്നു, ലക്ഷണങ്ങൾ ഇങ്ങനെ

Web Desk
Posted on June 30, 2020, 8:33 am

ലോകം കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ചെെനയില്‍ മറ്റൊരു പുതിയൊരു വെെറസിനെക്കൂടി കണ്ടെത്തി. ഇത് ഏറ്റവും അപകടകാരിയായി മാറിയേക്കാവുന്ന വെെറസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയൊരിനം പന്നിപ്പനി വെെറസിനെയാണ് കണ്ടെത്തിയതെന്ന് ചെെനീസ് ഗവേഷകര്‍ അറിയിച്ചു.

ശരിയായ രീതിയിലുളള മുൻകരുതല്‍ എടുത്തില്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടര്‍ന്നേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. പന്നിപ്പനിയോട് സാമ്യമുളള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വെെറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്.

ENGLISH SUMMARY: NEW VIRUS FOUND IN CHINA
YOU MAY ALSO LIKE THIS VIDEO