Web Desk

ക്വാലാലംപൂർ

August 17, 2020, 10:45 pm

കൂടുതൽ അപകടകാരിയായ വൈറസിനെ മലേഷ്യയിൽ കണ്ടെത്തി

Janayugom Online

നിലവിലെ കൊറോണ വൈറസിനേക്കാളും പത്ത് മടങ്ങിലധികം ശക്തമായ രൂപത്തിലുള്ള കൊറോണ വൈറസിനെ മലേഷ്യയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ ഒരു റെസ്റ്റോറന്റ് ഉടമയിൽ നിന്നുമാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മലേഷ്യയിൽ റിപ്പോർട്ട് ചെയ്ത 45 കേസുകളിൽ മൂന്ന് കേസുകളിലാണ് പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

രോഗത്തിന്റെ തീവ്രതയും മറ്റുള്ളവരിലേക്ക് പടർന്നു പിടിക്കുന്നതിന്റെ വേഗതയും വർധിപ്പിക്കാൻ പുതിയ കൊറോണ വൈറസിന് കഴിയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഫിലിപ്പീൻസിൽ നിന്നും വന്ന ഒരാളിൽ നിന്നും രോഗം പകർന്നു കിട്ടിയ സംഘത്തിലും ഇതേ വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പുതിയ വൈറസിന്റൈ സാന്നിദ്ധ്യം കണ്ടെത്തിയതോടെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ENGLISH SUMMARY:new virus found in malaysia
You may also like this video