19 April 2024, Friday

ഒമാനില്‍ സെപ്​റ്റംബര്‍ ഒന്ന്​ മുതല്‍ പുതിയ വിസ നല്‍കും

Janayugom Webdesk
August 26, 2021 5:47 pm

ഒമാനിൽ കോവിഡ്​ പശ്​ചാത്തലത്തിൽ നിർത്തിവെച്ച പുതിയ വിസ അനുവദിക്കൽ സെപ്​റ്റംബർ ഒന്ന്​ മുതൽ പുനരാരംഭിക്കും. സുപ്രീം കമ്മിറ്റി നിർദേശ പ്രകാരമാണ്​ നടപടി. രണ്ട്​ ഡോസ്​​ വാക്​സിൻ അടക്കം സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ച്‌​ പുതിയ വിസയിലുള്ളവർക്ക്​ ഒമാനിലേക്ക്​ പ്രവേശിക്കാന്‍ സാധിക്കും .ഇതോടൊപ്പം ഈ വർഷം ജനുവരി മുതൽ അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി നീട്ടി നൽകിയിട്ടുണ്ട്​. കാലാവധി നീട്ടിയതിന്​ പ്രത്യേക ഫീസ്​ ചുമത്തില്ല

രാജ്യത്തിന്​ പുറത്തുള്ളവർക്ക്​ ആർ.ഒ.പി വെബ്​സൈറ്റിൽ കയറിയാൽ കാലാവധി നീട്ടിയത്​ മനസിലാക്കാൻ സാധിക്കും.ആറു മാസത്തിലധികം സമയം രാജ്യത്തിന്​ പുറത്തുള്ളവർക്ക്​ സ്പോൺസറുടെ അപേക്ഷയിലാണ്​ പ്രവേശനാനുമതി നൽകുക. ഇതിനായുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

വിദേശികളുടെ വിസ പുതുക്കുന്നതിന്​ ഒരു ഡോസ്​ വാക്​സിൻ സ്വീകരിക്കുന്നത്​ നിർബന്ധമാക്കി. കൂടാതെ , ഒക്​ടോബർ ഒന്നുമുതൽ സ്വദേശികളും വിദേശികളും രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിക്കുന്നത്​ നിർബന്ധമാക്കും. മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കുകയും വേണം.
eng­lish summary;new visa will be issued in Oman from Sep­tem­ber 1
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.