മാലിന്യ സംസ്‌കരണത്തില്‍ പുതു മാതൃക സൃഷ്ടിച്ച്‌ കോട്ടയം മെഡിക്കല്‍ കോളേജ്

Web Desk
Posted on December 31, 2019, 7:37 pm

 

കോട്ടയം: ഹരിതകേരളം മിഷന്റെ ഭാഗമായി ജൈവ — അജൈവ മാലിന്യ സംസ്‌കരണത്തില്‍ പുതു മാതൃക സൃഷ്ടിച്ച്‌ കോട്ടയം മെഡിക്കല്‍ കോളേജ്. മാലിന്യങ്ങള്‍ വേര്‍തിരിച്ച്‌ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും വിപുലമായ സംവിധാനമാണ് ഇവിടെ വിജയകരമായി പ്രവര്‍ത്തിക്കുന്നത്.

അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത് വാര്‍ഡുകളില്‍ ക്രമീകരിച്ചിട്ടുള്ള പച്ച നിറത്തിലുള്ള കവറുകളിലാണ് . 450ലധികം കവറുകളിലാണ് ദിനം പ്രതി ഇത്തരം മാലിന്യങ്ങൾ ശേഖരിക്കുന്നത്. തരം തിരിച്ചാണ് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത്. ഇതിനായി പതിനഞ്ചു ലക്ഷം രൂപ ചിലവിട്ട് സംസ്‌കരണ പ്ലാന്റ് ഒരുക്കി.

സംസ്‌കരിക്കാന്‍ കഴിയാത്ത മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. 17 കുടുംബശ്രീ പ്രവര്‍ത്തകരാണ് അജൈവ മാലിന്യസംസ്‌ക്കരണ വിഭാഗത്തില്‍ ജോലി ചെയ്യുന്നത്. പ്ലാസ്റ്റിക് പൊടിക്കാനുള്ള ബെയ്‌ലിംഗ് യന്ത്രം സ്ഥാപിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്. ആശുപത്രി വികസന സമിതിയാണ് ചിലവു വഹിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നു.

Eng­lish sum­ma­ry: new waste man­age­ment intro­duced by kottyam med­ical col­lege

‘you may also like this video’