പുതുവർഷത്തിൽ പുസ്തകങ്ങളും പഠനോപകരണങ്ങളുമായി അദ്ധ്യാപകർ കുട്ടികളുടെ വീടുകളിലെത്തി

Web Desk

കൊല്ലം

Posted on June 01, 2020, 2:49 pm

വിദ്യാലയ വർഷം ആരംഭിച്ചിട്ടും ലോക്ഡൗൺ കാരണം തുറന്നു പ്രവർത്തിക്കാൻ കഴിയാതിരിക്കുന്ന വിദ്യാലയങ്ങളിലെ കുട്ടികൾക്ക് സർക്കാർ, പുസ്തകങ്ങൾ വീട്ടിലെത്തിക്കുന്നതിൻ്റെ ഭാഗമായി കൊല്ലം ഉമയനല്ലൂർ വാഴപ്പള്ളി എൽപി എസ് ലെ കുട്ടികൾക്ക് സർക്കാർ നൽകുന്ന പുസ്തകങ്ങളും സ്കൂളിൽ നിന്നും സൗജന്യമായി നൽകിയ പഠനോപകരണങ്ങളുടെയും വിതരണം ഒന്നാം ക്ലാസ് വിദ്യാർത്ഥിനി അനഘ മൂന്നാം ക്‌ളാസുകാരി അനാമിക എന്നീ കുട്ടികളുടെ വീട്ടിൽ അദ്ധ്യാപകരോടൊപ്പം എത്തി,എം നൗഷാദ് എംഎൽ എ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡുമെമ്പർ. ബി.മായ, ഹെസ് മാസ്റ്റർ. എസ് ഹാരീസ്,മാനേജർ എ അബു എ എം ഹാഷിം ‚എ എം റാഫി തുടങ്ങിയവർ പങ്കെടുത്തു.

Eng­lish sum­ma­ry; Teach­ers chil­dren with books New Year Reached  homes

you may also like this video;