Web Desk

December 31, 2019, 10:27 pm

ന്യൂ ഇയർ റെസലൂഷനുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Janayugom Online

തിരുവനന്തപുരം: പുത്തൻ തീരുമാനങ്ങളുമായി പുതു വർഷത്തെ വരവേൽക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ ന്യൂ ഇയർ റെസലൂഷൻ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തിയത്. ‘വികസനത്തിനായി പോരാടുക, അടിച്ചമര്‍ത്തപ്പെട്ട വര്‍ഗത്തിനൊപ്പം നില്‍ക്കുക, ഒരിക്കലും അനീതി കാണിക്കുന്നയാളാകരുത്, പ്രതീക്ഷ കൈ വിടരുത്’- ഇവയാണ് പിണറായി വിജയന്റെ ന്യൂ ഇയര്‍ റെസലൂഷന്‍. പുതു തലമുറയിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിനാൽ ലഹരിയോട് ‘നോ’ പറയാന്‍ ആഹ്വാനം ചെയ്തായിരുന്നു മുഖ്യമന്ത്രി ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നത്.

Eng­lish sum­ma­ry: New year res­o­lu­tion tak­en by pinarayi vijayan

‘you may also like this video’