കൊറോണ വൈറസ് ബാധ ലോകത്ത് അതിഭീകരമായി പടരുന്നതിനിടെ രോഗബാധിരായവരെ കണ്ടെത്താൻ സഹായിക്കുന്ന റോബോട്ടുമായി ന്യൂയോർക്ക്. അഞ്ചടി ഉയരമുള്ള റോബോട്ട് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലാണ് അധികൃതരെ സഹായിച്ച് ഒപ്പമുള്ളത്. ശസ്ത്രക്രിയാ വിഭാഗത്തിലുള്ള പ്രൊമോബോട്ട് ഇനത്തിൽപ്പെട്ട റോബോട്ടാണിത്. കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിനും പ്രാഥമിക ഘട്ടം കണ്ടെത്തുന്നതിനും സഹായിക്കുന്ന പ്രൊമോബോട്ടിനെ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലാണ് അധികൃതർ സ്ഥാപിച്ചിരിക്കുന്നത്.
റോബോട്ടിന്റെ നെഞ്ച് ഭാഗത്തുള്ള ടച്ച് സ്ക്രീനിൽ നിരവധി ചോദ്യങ്ങൾ നൽകിയിരിക്കുന്നു. ഇതിൽ ഉത്തരം നൽകാം. അത്യാവശ്യമെങ്കിൽ സംഭാഷണത്തിനും പ്രൊമോബോട്ട് റെഡിയാണ്. ഫിലാഡെൽഫിയ അടിസ്ഥാനമായുള്ള സ്റ്റാർട്ടപ്പാണ് റോബോട്ടിന്റെ ഉപജ്ഞാതാക്കൾ. ഒരുകൂട്ടം റഷ്യൻ സ്വദേശികളാണ് ഈ ആശയത്തിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടെത്തുന്നതിനായുള്ള സോഫ്റ്റ്‍വെയർ ഉൾപ്പെടുത്തിയുള്ളതാണ് ഇതിന്റെ സാങ്കേതികവിദ്യ. അതേസമയം റോബോട്ടിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണ് ഉയരുന്നത്. ബുദ്ധിശാലിയാണെന്നും അല്ലെന്നുമുള്ള പ്രതികരണം ഇതിനകം തന്നെ റോബോട്ടിനെക്കുറിച്ച് ഉയർന്നുകഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
English Summary: New York has been discovered robot that helps diagnose corona sick people.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.