Thursday
20 Jun 2019

അംബരചുംബിക്കെട്ടിടത്തിനുമുകളില്‍ ഹെലികോപ്ടര്‍ ഇടിച്ചു തകര്‍ന്നു

By: Web Desk | Wednesday 12 June 2019 11:07 AM IST


ന്യൂയോര്‍ക്ക് : അമ്പത്തിനാലുനിലക്കെട്ടിടത്തിനുമുകളില്‍ ഹെലികോപ്ടര്‍ ഇടിച്ചു തകര്‍ന്നു. പൈലറ്റ് കൊല്ലപ്പെട്ടു. ന്യൂയോര്‍ക്ക് മാന്‍ഹാട്ടനിലെ തിരക്കേറിയ മേഖലയില്‍ ആണ് അപകടം. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം പോലെ അട്ടിമറി ആണെന്നു ഭയന്ന് ജനം പരക്കംപാഞ്ഞു.

മൂടല്‍മഞ്ഞ് മൂലം കാണാതെ ഹെലികോപ്ടര്‍ ഇടിച്ചിറങ്ങിയതായാണ് കരുതുന്നത്. ഹെലികോപ്ടറില്‍ പൈലറ്റ് മാത്രമേയുണ്ടായിരുന്നുള്ളൂ. അഗസ്ത എ109 ഇ കോപ്ടറാണ് തകര്‍ന്നത്.  സംഭവത്തിന് ഭീകരബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്വേഷണം നടക്കുന്നുണ്ട്.

picture courtesy : BBC