ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പത്തൊന്‍പതുകാരനായ കാമുകനെ തിരക്കി യുഎസ് വനിത പാകിസ്ഥാനിലെത്തി. യുവാവിന്റെ കുടുംബം ബന്ധം അംഗീകരിക്കാന്‍ തയ്യാറായില്ല. 19 വയസ്സുള്ള നിദാല്‍ അഹമ്മദ് മേമനെ വിവാഹം കഴിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒനിജ ആന്‍ഡ്രൂ റോബിന്‍സണ്‍ എന്ന മുപ്പത്തിമൂന്നുകാരി പാകിസ്ഥാനില്‍ എത്തിയത്. തിരിച്ച് പോകാന്‍ തയ്യാറാവാതെ ഇവര്‍ വീടിനുമുന്നില്‍ നിലയുറപ്പിച്ചതോടെ യുവാവ് കുടുംബത്തോടൊപ്പം നാടുവിടുകയായിരുന്നു.
രണ്ടുകുട്ടികളുടെ മാതാവാണ് ഒനിജ. വിസാകാലാവധിയവസാനിച്ചതോടെ പാകിസ്ഥാനില്‍ കുടുങ്ങിയ യുവതി അധികൃതരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു ലക്ഷം ഡോളറാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിന്ധ് ഗവര്‍ണറായ കമ്രാന്‍ ഖാന്‍ ടെസോറി വിഷയം അറിയുകയും ഇവര്‍ക്ക് തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റ് വാദ്ഗാനം ചെയ്‌തെങ്കിലും യുവതി നിരസിക്കുകയായിരുന്നു. പാകിസ്ഥാന്‍ പൗരത്വം വേണമെന്ന ആവശ്യവും ഒനിജ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.