കോവിഡിന്റെ രണ്ടാം വ്യാപനത്തില്‍ വലയുന്ന ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ന്യൂസിലാന്‍ഡ്. ഇന്ത്യയിൽ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ പറഞ്ഞു. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ ചെറിയ രാജ്യമാണ്. പക്ഷേ അത് ഇന്ത്യയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും പിന്തുണ നൽകുന്നതിനും തടസമല്ല. അതിനാൽ ഒരു മില്യൺ ന്യൂസിലാൻഡ് ഡോളറിന്റെ സഹായം ഇന്ത്യക്ക് നൽകുകയാണെന്ന് ജസീന്ത ആർഡേൻ പ്രഖ്യാപിച്ചു.
ഇന്ത്യ റെഡ് ക്രോസ് സൊസൈറ്റിക്കാകും ന്യൂസിലാന്‍ഡ് തുക കൈമാറുക. ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസെന്‍ട്രേറ്ററുകൾ, മറ്റ് അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ സംഘടന ഈ തുക വിനിയോഗിക്കും. ഇതിനൊപ്പം ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇന്ത്യക്ക് നൽകും. നേരത്തെ യുഎസ്, ജർമ്മനി, റഷ്യ, ഫ്രാൻസ്, യുഎഇ തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ത്യക്ക് സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്.
ENGLISH SUMMARY:New Zealand announces aid to India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.