24 April 2024, Wednesday

Related news

April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024

ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ന്യൂസിലന്‍ഡിന് പണികിട്ടി

Janayugom Webdesk
ദുബായ്
October 28, 2021 9:08 am

ഇന്ത്യക്കെതിരായ ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തിന് മുമ്പ് ന്യൂസിലന്‍ഡിന് തിരിച്ചടി. ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ പരിക്കിന്റെ പിടിയിലായെന്നും ഇന്ത്യക്കെതിരായ അടുത്ത മത്സരം കളിച്ചേക്കില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ പാകിസ്ഥാനോട് തോറ്റ ഇന്ത്യക്ക് താരത്തിന്റെ പരിക്ക് ആശ്വാസമാണ്. പാക് പേസര്‍ ഹാരിസ് റൗഫിന്റെ പന്ത് കൊണ്ടാണ് ഗുപ്റ്റിലിന്റെ പെരുവിരലിന് പരിക്കേറ്റത്. ‘മത്സരത്തിന്റെ അവസാനം ചെറിയ അസ്വസ്തതകള്‍ താരത്തിന് തോന്നിയിരുന്നു. 24–48 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ പരിക്ക് സംബന്ധിച്ച് പറയാന്‍ സാധിക്കുകയുള്ളൂ’ എന്നും മത്സരശേഷം കിവീസ് കോച്ച് ഗാരി സ്റ്റീഡ് പറഞ്ഞു. 

ടി20യില്‍ ന്യൂസിലന്‍ഡ‍ിന്റെ ഏറ്റവും പരിചയസമ്പന്നനായ(103 മത്സരങ്ങള്‍) താരമാണ് മാര്‍ട്ടിന്‍ ഗുപ്റ്റില്‍. ഗുപ്റ്റിലിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ കിവീസിന്റെ ബാറ്റിങ് നിരയെ അത് കാര്യമായി ബാധിച്ചേക്കും. സീനിയര്‍ താരമായ ഗുപ്റ്റില്‍ ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ഗുപ്റ്റില്‍ അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ സിക്‌സര്‍ നേടിയിട്ടുള്ള താരം കൂടിയാണ്. താരം നല്‍കുന്ന മികച്ച തുടക്കം ടീമിന് നിര്‍ണ്ണായകമാണെന്നിരിക്കെ ഗുപ്റ്റിലിന്റെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.

സൂപ്പര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസനും പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുപ്റ്റിന്റെ പരിക്കും ടീമിന് തലവേദന ഉണ്ടാക്കുന്നത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ഫെര്‍ഗൂസന്റെ സാന്നിധ്യം കിവീസിന് വലിയ കരുത്താവുമായിരുന്നെങ്കിലും പരിക്ക് വില്ലനായതോടെ അദ്ദേഹത്തിന് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. പകരക്കാരനായി ആദം മില്‍നെയെ കിവീസ് പരിഗണിച്ചെങ്കിലും പാകിസ്ഥാനെതിരായ മത്സരത്തില്‍ കളിപ്പിക്കാനുള്ള അനുമതി ഐസിസി ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ നിന്ന് ലഭിച്ചില്ല.

ENGLISH SUMMARY:T20 World­cup New Zealand against India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.