Wednesday
20 Mar 2019

ന്യൂസിലന്റ് വെടിവയ്പ്പ്: കാണാതായവരിൽ മലയാളിയും?

By: Web Desk | Saturday 16 March 2019 8:51 AM IST


വെല്ലിംഗ്‍ടൺ: ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ചിലുള്ള രണ്ട് മുസ്ലീം പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ ഇന്ത്യൻ വംശജരായ ഒൻപത് പേരെ കാണാനില്ലെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. കാണാതായവരിൽ ഒരു മലയാളി ഉൾപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

അതേസമയം രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടെന്നും ഒരാൾ ജീവന് വേണ്ടി മല്ലടിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ന്യൂസീലൻഡ് അധികൃതരുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുകയാണെന്നുമാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്.

കഴിഞ്ഞദിവസം രണ്ടു പള്ളികളില്‍ ജുമുഅ പ്രാര്‍ഥനയ്ക്കിടെ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയിട്ടുണ്ട്. 20 പേര്‍ക്ക് പരിക്കേറ്റു.

Related News