9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 8, 2024
December 8, 2024
December 6, 2024
December 6, 2024
December 4, 2024
December 4, 2024
December 3, 2024
December 3, 2024
December 3, 2024
December 2, 2024

ടെസ്റ്റ് പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ്; ഇന്ത്യക്ക് തോല്‍വി

Janayugom Webdesk
പുനെ
October 26, 2024 5:04 pm

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് തോല്‍വി. ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടി. ഇന്ത്യ 12 വര്‍ഷത്തിനു ശേഷം സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലന്‍ഡ് 2–0ത്തിനു ഉറപ്പിച്ചു.

359 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം 245 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 259 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ അവര്‍ 255 റണ്‍സും നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 156 റണ്‍സില്‍ അവസാനിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.