12 April 2024, Friday

Related news

October 23, 2023
October 5, 2023
July 24, 2023
January 19, 2023
January 18, 2023
November 22, 2022
May 21, 2022
March 4, 2022
February 25, 2022
February 19, 2022

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കൂട്ടി കിവീസ്

Janayugom Webdesk
ക്രൈസ്റ്റ്ചര്‍ച്ച്
February 19, 2022 10:12 pm

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഇന്നിങ്സിനും 276 റണ്‍സിനും ജയം. മത്സരത്തില്‍ ഒന്നാകെ ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും 58 റണ്‍സെടുക്കുകയും ചെയ്ത മാറ്റ് ഹെന്റിയാണ് മാന്‍ ഓഫ് ദ മാച്ച്. ന്യൂസിലന്‍ഡിനെ രണ്ടാമതും ബാറ്റിംഗിന് അയക്കണമെങ്കില്‍ 388 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ സന്ദര്‍ശകര്‍ 111ന് പുറത്തായി.

അഞ്ച് വിക്കറ്റ് നേടിയ ടിം സൗത്തിയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഹെന്റി, നീല്‍ വാഗ്നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. 41 റണ്‍സ് നേടിയ തെംബ ബവൂമയ്ക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. കെയ്ല്‍ വെറെയ്‌ന്നെ 30 റണ്‍സെടുത്ത് പുറത്തായി. നാല് മുന്‍നിര താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി.

ആദ്യ ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 95 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാന്‍ഡ് 482 റണ്‍സിന്റെ കൂറ്റന്‍ സ്കോറാണ് നേടിയത്. ഹെന്റി നിക്കോള്‍സ് (105), ടോം ബ്ലണ്ടല്‍ (96), ഹെന്റി (58) എന്നിവരുടെ പ്രകടനമാണ് കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വാഗ്നര്‍ (49), കോളിന്‍ ഡി ഗ്രാന്‍ഹോം (45) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

eng­lish sum­ma­ry; New Zealand won the first Test against South Africa by an innings and 276 runs.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.