December 5, 2022 Monday

Related news

December 5, 2022
December 4, 2022
December 4, 2022
December 4, 2022
December 1, 2022
December 1, 2022
December 1, 2022
December 1, 2022
December 1, 2022
December 1, 2022

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്, സ്‌പിന്നര്‍മാരില്ലാതെ കിവികള്‍

Janayugom Webdesk
സതാംപ്ടണ്‍
June 19, 2021 2:50 pm

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന്‍ കെയന്‍ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌പിന്നര്‍മാരില്ലാതെ പേസ് നിരയുമായാണ് കിവികള്‍ ഇന്ത്യയെ നേരിടുക. ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.  ടീമില്‍ മുന്ന് പേസര്‍മാരും രണ്ട് സ്പിന്ന് ബൗളര്‍മാരും ഉണ്ട്.

സതാംപ്ടണിൽ കനത്ത മഴ ഇന്നലെ കളി നടന്നിരുന്നില്ല. ജൂൺ 23 റിസർവ് ഡേ ഇതിന് പകരം കളി നടത്താന്‍ ഉപയോഗിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും.

ഇന്ത്യന്‍ ടീം

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, ജസ്‌പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി.

ന്യൂസിലന്‍ഡ് ടീം

ടോം ലാഥം, ദേവോണ്‍ കോണ്‍വേ, കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്‍‌റി നിക്കോള്‍സ്, ബി ജെ വാട്‌ലിങ്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, കെയ്‌ല്‍ ജാമീസണ്‍, നീല്‍ വാഗ്നര്‍, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്.

Eng­lish sum­ma­ry: New zealand won the toss and choose to field

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.