Web Desk

ഓക്‌ലന്‍ഡ്

January 26, 2020, 12:50 pm

ഓക്‌ലന്‍ഡ് ടി20; ബാറ്റിംഗ് തെരഞ്ഞെടുത്ത് ന്യൂസിലന്‍ഡ്

Janayugom Online

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരമായ ഇന്ന് ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. അഞ്ച് ടി20കളുള്ള പരമ്പരയിൽ ഇന്ത്യയ്ക്ക് ഇന്ന് വിജയിക്കാനായാൽ 2–0ന് പരമ്പരയില്‍ മുന്നിലെത്താം. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.20ന് ഈഡന്‍ പാര്‍ക്കിലാണ് മത്സരം. അതേസമയം മലയാളിതാരം സഞ്ജു സാംസണ്‍ ഇന്നും പുറത്തിരിക്കും. ആ​ദ്യ മ​ത്സ​ര​ത്തി​ലെ അ​തേ ടീ​മി​നെ ത​ന്നെ ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍​ഡും നി​ല​നി​ര്‍​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ വി​ജ​യം സ്വന്തമാക്കിയിരുന്നു.

you may also like this video;