23 April 2024, Tuesday

ഐവിഎഫ് ആശുപത്രി വഴി നവജാത ശിശുക്കളെ വില്‍പ്പനയ്ക്കുവച്ചു; ജീവനക്കാരന്‍ ഉള്‍പ്പെട്ട റാക്കറ്റ് പിടിയില്‍

Janayugom Webdesk
ഹൈദരാബാദ്
August 3, 2022 6:27 pm

നവജാത ശിശുക്കളെ വിൽക്കുന്ന റാക്കറ്റിനെ പോലീസ് പിടികൂടി. ഐവിഎഫ് സെന്റർ ജീവനക്കാരന്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പിടിയിലായത്. നവജാത ശിശുവിനെ വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ ചൊവ്വാഴ്ചയാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്.
ദമ്പതികൾ തങ്ങളുടെ നവജാത ശിശുവിനെ വിറ്റുവെന്നാരോപിച്ച് ജൂലൈ 28ന് ദേവരകൊണ്ടയിലെ ഐസിഡിഎസ് സൂപ്പർവൈസർ നെനാവത് രാധ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നൽഗൊണ്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷം ദമ്പതികൾ മറ്റൊരു കുഞ്ഞിനെ വിറ്റതായും കണ്ടെത്തി. നൽഗൊണ്ട പോലീസ് എത്തി മാതാപിതാക്കളെ ചോദ്യം ചെയ്തതിന് ശേഷമാണ് ഒരു വയസ്സുള്ള കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞിന് പിന്നീട് നൽഗൊണ്ട ശിശു ഗൃഹത്തിൽ എത്തിച്ച് ചികിത്സ നൽകി.
അതേസമയം, മാതാപിതാക്കൾ കുഞ്ഞിനെ എവിടെയാണ് വിറ്റതെന്ന് പോലീസിന് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചില്ല. അതിനിടെ, ഓഗസ്റ്റ് രണ്ടിന് നൽഗൊണ്ട പോലീസ് ഐവിഎഫ് സെന്റർ വർക്കർ ബേബി റെഡ്ഡിയെ പിടികൂടിയിരുന്നു. റെഡ്ഡിക്കൊപ്പം ഇയാളുടെ കൂട്ടാളികളായ വി ശ്യാം, ഇ മാധവി, സിഎച്ച് മാധവി, എസ് വസന്ത എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

നവജാതശിശുവിന്റെ വീട്ടുകാരും പ്രതികളും തമ്മിൽ ധാരണയുണ്ടാക്കിയെന്നും കുട്ടിയെ മൂന്ന് ലക്ഷം രൂപയ്ക്ക് വിൽക്കാൻ തയ്യാറാണെന്നും പോലീസ് പറഞ്ഞു.
പ്രതിയെ ചോദ്യം ചെയ്തപ്പോൾ എല്ലാ വിവരങ്ങളും വെളിപ്പെടുത്തുകയും പെൺകുട്ടിയെ മിരിയാലഗുഡയിലെ ദമ്പതികളുടെ വസതിയിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തിനുപിന്നാലെ പെൺകുട്ടിയെ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

Eng­lish Sum­ma­ry: New­born babies sold through IVF hos­pi­tal; Rack­et involv­ing employ­ee arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.