കൊറോണ ബാധിച്ച രോഗിയെ ചികിത്സിച്ച ബെഡിൽ കിടന്ന അമ്മയ്ക്കും മൂന്ന് ദിവസം പ്രായമുള്ള പിഞ്ച് കുഞ്ഞിനും വൈറസ് സ്ഥിരീകരിച്ചു. ഗർഭിണിയായ അമ്മയ്ക്ക് നൽകിയ കിടക്ക നേരത്തെ കൊറോണ ബാധിച്ച രോഗിക്ക് നൽകിയിരുന്നു. വേണ്ടവിധത്തിൽ അണുവിമുക്തമാക്കാതെ കിടക്ക നൽകിയതാണ് രോഗം പകരാൻ ഇടയാക്കിയത്.
മുംബൈയിലെ കൂർള ബാബ ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയേയും കുഞ്ഞിനേയും പിന്നീട് കോവിഡ് ആശുപത്രിയാക്കി മാറ്റിയ കസ്തൂർബ ആശുപത്രിയിലേയ്ക്ക് മാറ്റി. തങ്ങളോട് കൊറോണ പരിശോധനകൾക്ക് വിധേയമാകാൻ ഡോക്ടർ ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയതെന്ന് രോഗിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. കുഞ്ഞിന്റെ അച്ഛനേയും കസ്തൂർബ ആശുപത്രിയിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
English Summary; Newborn baby and mother test positive for corona virus
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.