ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ഓപ്പറേഷന്‍ തിയറ്ററില്‍ കയറി നവജാത ശിശുവിനെ നായ കടിച്ചു കൊന്നു. ആവാസ് വികാസ് കോളനിയിലെ സ്വകാര്യ ആശുപത്രിയായ ആകാശ് ഗംഗയില്‍ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
രവി കുമാര്‍ എന്നയാളുടെ കുഞ്ഞിനെയാണ് നായ കടിച്ച് കൊന്നത്. രവി കുമാറിന്റെ ഭാര്യയെ പ്രസവത്തിനായി ആകാശ് ഗംഗാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടി പിറന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കകം കുട്ടിയെ നായ കടിച്ചുകൊല്ലുകയായിരുന്നു. ഓപ്പറേഷന്‍ തിയറ്ററില്‍ നായ കടന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് രവി കുമാര്‍ ഓടിച്ചെന്നപ്പോള്‍ രക്തത്തില്‍ കുളിച്ച് നിലത്ത് കിടക്കുന്ന നവജാത ശിശുവിനെയാണ് കണ്ടത്. കുട്ടിയുടെ നെഞ്ചിലും കണ്ണിലും കടിയേറ്റിരുന്നു.
അതേസമയം സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ജില്ലാ മജിസ്‌ട്രേറ്റ് മാനവേന്ദ്ര സിംഗ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.