Wednesday
20 Mar 2019

നവജാതശിശുവിനെ കക്കൂസില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

By: Web Desk | Monday 16 April 2018 9:37 AM IST


മലപ്പുറം: രണ്ട് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന്‍റെ മൃതദേഹം സ്വകാര്യ ക്ലിനിക്കിലെ കക്കൂസില്‍ കണ്ടെത്തി. പെരിന്തല്‍‍മണ്ണയിലെ കരിങ്കല്ലത്താണിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. അബ്ദുള്‍ റഹ്മാന്‍റെ വീടിനോട് ചേര്‍ന്ന പരിശോധനമുറിയ്ക്കടുത്തുള്ള കക്കൂസിലാണ് നവജാത ശിശുവിന്‍റെ മ‍ൃതദേഹം കണ്ടെത്തിയത്. കക്കൂസ് വൃത്തിയാക്കാന്‍ വന്ന സ്ത്രീ ക്ലോസറ്റിലെ ബ്ലോക്ക് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്ന് ബ്ലോക്ക് മാറ്റാന്‍ എത്തിയ പ്ലമ്പറാണ് കുഞ്ഞിന്‍റെ മൃതദേഹം ക്ലോസറ്റില്‍ കണ്ടെത്തിയത്. ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആരുടെ കുഞ്ഞാണെന്ന് വ്യക്തമല്ല. കുഞ്ഞിന്‍റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

കുഞ്ഞിനെ കക്കൂസില്‍ വച്ച് പ്രസവിച്ച് അവിടെ ഉപേക്ഷിച്ച് പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

 

 

Related News