May 31, 2023 Wednesday

ന്യൂസിലൻഡിൽ കൊടുങ്കാറ്റും പേമാരിയും: ആയിരം വിദേശസഞ്ചാരികൾ വെള്ളപ്പൊക്കത്തെ തുടർന്ന് ഒറ്റപ്പെട്ടു

Janayugom Webdesk
December 8, 2019 4:01 pm

വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിൽ കൊടുങ്കാറ്റും പേമാരിയും ഉണ്ടായതിനെ തുടർന്ന് കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ഇതേ തുടർന്ന് ദക്ഷിണ ദ്വീപും പ്രധാന നഗരവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. 1000ത്തിലേറെ വിദേശ സഞ്ചാരികൾ ദ്വീപിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഫോക്സ് ഗ്ലേസിയർ, ഫ്രാൻസ് ജോസെഫ് എന്നീ നഗരങ്ങളുടെ പടിഞ്ഞാറന്‍ തീരത്തുള്ള ദ്വീപിലാണ് മിക്കവരും കുടുങ്ങിയിരിക്കുന്നത്. പലരും കാറിൽ തന്നെ കഴിയാനും നിർബന്ധിതരായി.
ദ്വീപിൽ കുടുങ്ങിയവരുമായി ബന്ധപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തിരികെ പോകാൻ മാസങ്ങൾ വേണ്ടി വരുമെന്ന ആശങ്കയും ഇവർ പങ്കുവച്ചിട്ടുണ്ട്. ഇവർക്ക് വേണ്ട ഭക്ഷണവും വെള്ളവും എത്തിച്ച് നൽകാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ടെന്ന് വെസ്റ്റ്‌ലാൻഡ് മേയർ ബ്രൗസ് സ്മിത്ത് പറഞ്ഞു. പ്രതിരോധമന്ത്രി പീനി ഹെനർ ദുരിതബാധിത മേഖലയിലേക്ക് പോയെങ്കിലും വിമാന സർവീസുകൾ റദ്ദാക്കിയതോടെ ക്രൈസ്റ്റ് ചർച്ചിൽ നിന്ന് തിരികെ പോരേണ്ടി വന്നു. നാല് മണിക്കൂർ നീണ്ട കാർ യാത്ര കൊണ്ട് തന്നെ സ്ഥിഗതികൾ മനസിലാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ദുരിത മേഖലകളിലേക്ക് പോകരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കാര്യങ്ങൾ ക്രമേണ ശരിയാകും.
ഉത്തരദ്വീപിലെ മധ്യ‑പടി‍ഞ്ഞാറൻ ഭാഗങ്ങളിൽ ശക്തമായ മിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതിരോധ മേധാവി സാറാ സ്റ്റുവർട്ട് ബ്ലാക്ക് പറഞ്ഞു. 25 മുതൽ 40 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.