23 April 2024, Tuesday

Related news

February 5, 2024
September 16, 2023
February 11, 2023
June 4, 2022
May 31, 2022
May 10, 2022
March 16, 2022
February 19, 2022
February 8, 2022
January 3, 2022

പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ ഓയിലിന്റെ ഗിഫ്റ്റ്ഓഫ്‌ബ്ലെസിംഗ്‌സ് കാമ്പയിനില്‍ പങ്കെടുത്ത് ന്യൂജെന്‍ താരങ്ങള്‍

Janayugom Webdesk
കൊച്ചി
August 26, 2021 4:45 pm

ഓണത്തോടനുബന്ധിച്ച് പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ ഓയില്‍ സംഘടിപ്പിച്ച #ഗിഫ്റ്റ്ഓഫ്‌ബ്ലെസിംഗ്‌സ് കാമ്പയിന് സമാപനം കുറിച്ച് മലയാളത്തിലെ ന്യൂജെന്‍ സിനിമാതാരങ്ങളും സമൂഹമാധ്യമ സെലിബ്രിറ്റികളും. അഹാന കൃഷ്ണ, സാനിയ അയ്യപ്പന്‍, സംയുക്ത മേനോന്‍, ശ്രുതി രജനീകാന്ത്, അന്ന ബെന്‍, ഉണ്ണിമായ, കീര്‍ത്തന രവീന്ദ്രന്‍ എന്നീ സിനിമാതാരങ്ങളും അഖില മോഹന്‍, അഞ്ജന എന്നീ സമൂഹമാധ്യമ സെലിബ്രിറ്റികളുമാണ് തങ്ങള്‍ക്ക് അനുഗ്രഹമായി ലഭിച്ച കേശസൗന്ദര്യവും ജീവിതത്തില്‍ തങ്ങള്‍ക്ക് അനുഗ്രഹമായി ലഭിച്ചവരെന്ന് കരുതുന്ന വ്യക്തികളേയും ഉള്‍പ്പെടുത്തിയുള്ള വിഡിയോകള്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റു ചെയ്തത്. 

ഓണത്തിന് കേരളീയ വേഷങ്ങള്‍ അണിയുന്നതിനോടൊപ്പം മുടിയില്‍ മുല്ലപ്പൂമാല ചുടുന്ന പതിവിലൂടെ കേശസൗന്ദര്യത്തിനും പ്രാധാന്യം കല്‍പ്പിയ്ക്കപ്പെടുന്നതു കണക്കിലെടുത്താണ് ഈ സീസണില്‍ പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ ഓയിലിന്റെ ഗിഫ്റ്റ്ഓഫ്‌ബ്ലെസിംഗ്‌സ് കാമ്പയിന്‍ കേരളീയര്‍ക്കായി അവതരിപ്പിച്ചത്. 

വെളിച്ചെണ്ണയുടെയും 25 ആയുര്‍വേദ ഔഷധസസ്യങ്ങളുടെയും നന്മയെ ഒരുമിച്ച് കൊണ്ടുവരുന്ന പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ ഓയിലിന്റെ ഫലപ്രദമായ ഫോര്‍മുലേഷന്‍ തങ്ങളുടെ മുടിക്ക് എങ്ങനെ അനുഗ്രഹമായിത്തീര്‍ന്നുവെന്നും മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിലൂടെയും അകാല നരയെ തടയുന്നതിലൂടെയും മുടി സമൃദ്ധമായി വളരാന്‍ പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ ഓയില്‍ എങ്ങനെ സഹായിക്കുന്നുവെന്നുമാണ് ഈ വീഡിയോ സ്റ്റോറികളിലൂടെ ന്യൂജെന്‍ താരങ്ങള്‍ പറയുന്നത്. അതോടൊപ്പം ജീവിതത്തില്‍ തങ്ങളുടെ അനുഗ്രഹമാണെന്ന് കരുതുന്ന പ്രിയപ്പെട്ടവരോടുള്ള നന്ദിസൂചകമായി അവര്‍ക്ക് പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ഓയിലിന്റെ സമ്മാനക്കൂട അവര്‍ക്ക് കൈമാറുന്നതും വിഡിയോകളിലുണ്ട്.
ENGLISH SUMMARY;Newgen stars take part in Para­chute Advanced Ayurvedic Hair Oil’s Gift Off Bless­ings Campaign
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.