നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം കല്ലറക്കിൽ ടെൽവിൻ തോംസിന്റെ ഭാര്യ ടാൻസിനെയാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിനായി റൂമിൽ കയറിയ ടാൻസിയെ ഏറെ നേരം കഴിഞ്ഞും പുറത്തു വരാത്തതിനെ തുടർന്ന് വാതിൽ തള്ളി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈറ്റിൽ ജോലി ചെയ്യുന്ന ഭാരതാവിന്റെ അടുത്തേക്ക് അടുത്ത മാസം പോകാൻ ഇരിക്കെയാണ് യുവതി ആത്മഹത്യ ചെയ്തത്. മരണ കാരണം വ്യകതമല്ല. കഴിഞ്ഞ നവംബറിനായിരുന്നു വിവാഹം. മൃതദേഹം പരിശോധനക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
English summary: Newly married bride suicde death in Thrishur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.