March 21, 2023 Tuesday

പ്രണയ വിവാഹിതരായ യുവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
കാസര്‍കോട്
March 13, 2020 11:38 am

പ്രണയ വിവാഹിതരായ യുവ ദമ്പതികളെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പാക്യാര കൊത്യംകുന്നിലെ ബാലകൃഷ്ണന്‍ മാധവി ദമ്പതികളുടെ മകന്‍ ജിഷാന്ത് (31), ഭാര്യ നെക്രാജെ സ്വദേശിനി ജയ എന്നിവരെയാണ് പരവനടുക്കം നെച്ചിപ്പടുപ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രണയവിവാഹമായിരുന്നു. വിവരമറിഞ്ഞ് മേല്‍പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry: new­ly mar­ried cou­ple death

you mayn also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.