നവദമ്പതികള്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍ മരിച്ച നിലയില്‍

Web Desk
Posted on May 05, 2019, 11:12 am

പശ്ചിമബംഗാള്‍: നവദമ്പതികളെ യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗളിലെ ബിര്‍ഭും ജില്ലയിലാണ് സംഭവം. സോമനാഥ് മഹാതോ (18), അബന്തിക (19) എന്നിവരാണു മരിച്ചതെന്നു പൊലീസ് അറിയിച്ചു.

ക്യാമ്പസിലെ ചൈനീസ് ഭാഷാ പഠന വിഭാഗത്തിന്റെ സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. സോമനാഥ് ഈ വര്‍ഷം ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്ന. 10ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അബന്തിക.

ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ എങ്ങനെ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കയറി എന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അധികൃതര്‍ അറിയിച്ചു.