Sunday
20 Oct 2019

വിവാഹചിത്രം ഉപയോഗിച്ച് സദാചാര ആക്രമണത്തിനിരയായ ദമ്പതികള്‍ ആശുപത്രിയില്‍

By: Web Desk | Saturday 9 February 2019 11:40 AM IST


ചെറുപുഴ:

വിവാഹചിത്രം ഉപയോഗിച്ച് ഓണ്‍ലൈന്‍ സദാചാര ആക്രമണത്തിനിരയായ ദമ്പതികള്‍ ആശുപത്രിയില്‍. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പരിഹാസങ്ങള്‍ക്കും ആക്ഷേപത്തിനും ഇവര്‍ ഇരകളായിരുന്നു. സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അനൂപ് ജോസഫും ജൂബി എന്നീ ദമ്പതികലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സ്ത്രീധനം മോഹിച്ച് പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചെന്ന പേരില്‍ ഇരുവരുടെയും വിവാഹ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന്, വ്യാപകമായ പരിഹാസവും ആക്ഷേപവുമാണ് ഇവര്‍ നേരിടേണ്ടി വന്നത്.

ദുഷ്പ്രചരണം കാരണം കുടുംബത്തില്‍ എല്ലാവരും മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അനൂപിന്‍റെ പിതാവ് ബാബു വ്യക്തമാക്കി. വിവാഹ ചിത്രത്തിനെതിരെ സൈബര്‍ ആക്രമികള്‍ നടത്തിയ കുപ്രചരണങ്ങളെ തുടര്‍ന്ന് സൈബര്‍സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അനൂപിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. തങ്ങളെ സോഷ്യല്‍മീഡിയലൂടെ ആക്ഷേപിച്ച സൈബര്‍ ഗുണ്ടകളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് ദമ്പതികള്‍.

Related News