18 April 2024, Thursday

വാട്ടര്‍ഹീറ്ററില്‍ നിന്ന് ഷോക്കേറ്റു; നവദമ്പതിമാരായ ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
ഹൈദരാബാദ്
October 21, 2022 5:15 pm

രണ്ട് മാസങ്ങൾക്ക് മുമ്പ് വിവാഹിതരായ ഇരുപത് വയസ്സുള്ള ഡോക്ടർ ദമ്പതികളെ വെള്ളിയാഴ്ച ഹൈദരാബാദിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാത്ത്‌റൂമിലെ ഹീറ്റര്‍ കണക്ഷൻ തകരാറിലായതിനാൽ ഉണ്ടായ വൈദ്യുതാഘാതമായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഹൈദരാബാദിലെ ഒരു സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയാണ് ഉമ്മേ മൊഹിമീന്‍ സെയ്മ (22).
ഡോക്ടർ സയ്യിദ് നിസാറുദ്ദീനും (26) ഭാര്യ സൈമയും ബുധനാഴ്ച രാത്രിയാണ് സൂര്യാപ്പേട്ടിൽ നിന്ന് തിരിച്ചെത്തിയതെന്ന് കുടുംബം പറഞ്ഞു. വ്യാഴാഴ്ച രാവിലെ സൈമ പിതാവിനോട് സംസാരിക്കുകയും പിന്നീട് വിളിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാല്‍ പിന്നീട് കോൾ വന്നതേയില്ല.ഇരുവരും ജോലിക്ക് പോയിരിക്കുമെന്ന് കരുതി. വൈകുന്നേരമായിട്ടും കോളുകൾക്ക് മറുപടി ലഭിക്കാതെ വന്നതോടെ വീട്ടുകാർ അപ്പാർട്ട്‌മെന്റിൽ കയറി പരിശോധന നടത്തിയപ്പോഴാണ് മരിച്ചനിലയില്‍ ഇരുവരെയും കണ്ടെത്തിയതെന്ന് സൈമയുടെ പിതാവ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: new­ly mar­ried doc­tors d ied in electrocution

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.