Sunday
21 Jul 2019

പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങവേ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

By: Web Desk | Tuesday 1 January 2019 2:30 PM IST


ആലപ്പുഴ:

പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങിയ ദമ്പതികള്‍ക്ക് ദേശിയപാതയില്‍ വെച്ച് ദാരുണ്യാന്ത്യം. ബൈക്കില്‍ കാറിടിച്ചാണ് വണ്ടാനം പറമ്പിപ്പള്ളിതെക്കതില്‍ സനീഷ് (28), ഭാര്യ രേഷ്മരമേശ് മീനു (28) മരിച്ചത്. ദേശീയപാതയില്‍ കലവൂര്‍ കെഎസ്ഡി പിയ്ക്ക് മുന്‍വശം ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയ്ക്കായിരുന്നു അപകടം. കൊച്ചിയില്‍ പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാറിടിച്ചു. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

Related News