June 6, 2023 Tuesday

Related news

June 4, 2023
May 26, 2023
May 20, 2023
May 19, 2023
May 14, 2023
May 13, 2023
April 4, 2023
April 3, 2023
April 1, 2023
March 16, 2023

സഹപാഠിക്ക് ന്യൂയർ ആശംസ നേർന്ന യുവാവിന്റെ വീട് അടിച്ചു തകർത്തു

Janayugom Webdesk
January 2, 2020 4:47 pm

കൊച്ചി : പുതുവര്‍ഷത്തിന് സമൂഹ മാദ്ധ്യമങ്ങള്‍ വഴിയും, നേരിട്ടും ഹാപ്പി ന്യൂ ഇയര്‍ നേരാത്തവര്‍ വിരളമായിരിക്കും. അപരിചിതര്‍ക്കുപോലും പുതുവര്‍ഷ ആശംസ നല്‍കാന്‍ ഒരു മടിയും കാട്ടാറുമില്ല. എന്നാല്‍ കൊച്ചിയില്‍ സഹപാഠിയ്ക്ക് ആശംസ അര്‍പ്പിച്ചതിന് സ്വന്തം വീട് തകര്‍ന്ന അനുഭവമാണ് എളംകുളം സ്വദേശി ദിലീപിനുണ്ടായത്. ഇരുപതോളം പേര്‍ കൂട്ടമായെത്തിയാണ് ദിലീപിന്റെ വീട്ടിലെ സകല സാധന സാമഗ്രികളും തകര്‍ത്ത് തരിപ്പണമാക്കിയത്. അക്രമം നടക്കുമ്പോൾ ദിലീപിന്റെ മാതാപിതാക്കള്‍ കുമളിയില്‍ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു. കൊച്ചിയിലെ പുതുവര്‍ഷരാവിലെ ആഘോഷങ്ങള്‍ കാണാനായി കൂട്ടുകാര്‍ക്കൊപ്പം പോയി വീട്ടില്‍ ദിലീപ് മടങ്ങിയെത്തി, ഈ സമയം സുഹൃത്തായ കിരണനും ദിലീപിന്റെ വീട്ടിലേക്ക് വന്നു, വരും വഴി സുഹൃത്തായ എബിയെ കാണുകയും ഹാപ്പി ന്യൂ ഇയര്‍ ആശംസിക്കുകയുമായിരുന്നു. എന്നാല്‍ ആശംസ കേട്ടപാടെ എബി കിരണിനെ മുഖമടച്ച്‌ അടിക്കുകയായിരുന്നു.

അടികൊണ്ട് രക്തമൊലിപ്പിച്ചാണ് കിരണ്‍ ദിലീപിന്റെ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ് ഇയാളെയും കൂട്ടി ദിലീപ് എബിയോട് കാര്യം ചോദിക്കുവാന്‍ പോയതാണ് തുടര്‍ന്ന് സംഘര്‍ഷത്തിന് കാരണമായത്. ഇരുപതോളം പേരെ കൂട്ടി ദിലീപിന്റെ വീട്ടിലെത്തിയ എബിയും സംഘവും വാതില്‍ വെട്ടിപ്പൊളിച്ച്‌ അകത്ത് കയറി കണ്ണില്‍ കണ്ടതെല്ലാം എറിഞ്ഞുടയ്ക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry: newyear wish; house smashed by a group of people

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.