November 30, 2022 Wednesday

Related news

November 28, 2022
November 27, 2022
November 18, 2022
November 13, 2022
November 9, 2022
November 8, 2022
November 7, 2022
November 6, 2022
November 2, 2022
November 1, 2022

യൂറോയില്‍ കൂടുതല്‍ കോര്‍ണറുകളെടുത്ത ടീം ജയിക്കണമായിരുന്നു; ഇംഗ്ലണ്ടിനെ പരിഹസിച്ച് കിവീസ് ക്രിക്കറ്റര്‍മാര്‍

Janayugom Webdesk
വെല്ലിംങ്ടണ്‍
July 12, 2021 4:52 pm

യൂറോ കപ്പില്‍ ഇറ്റലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി ന്യൂസിലാന്റ് ക്രിക്കറ്റ് താരങ്ങള്‍. 2019‑ല്‍ നടന്ന ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. അന്ന് നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയിരുന്നു. തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ഈ സംഭവം വച്ചാണ് ന്യൂസിലന്‍ഡ് മുന്‍ താരം സ്‌കോട് സ്‌റ്റൈറിസും ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമും ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിനെ ട്രോളുന്നത്. മത്സരം നിശ്ചിത സമയത്തും അധികസമയത്തും സമനിലയായെങ്കിലും ഇംഗ്ലണ്ടിന് വിജയിക്കാന്‍ ഒരുവഴിയുണ്ടായിരുന്നുവെന്ന് സ്‌കോട് സ്‌റ്റൈറിസും ജിമ്മി നീഷാമും വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ കോര്‍ണര്‍ നേടിയത് ഇംഗ്ലണ്ടാണ്. അവരാണ് യൂറോ ചാമ്പ്യാന്മാറെന്നാണ് സ്റ്റൈറിസ് പറയുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ ആവശ്യമില്ല, കൂടുതല്‍ പാസുകള്‍ നടത്തിയവരെ ജയിപ്പിക്കമായിരുന്നുവെന്ന് നീഷാം പരിഹാസിച്ചു.

 

യൂറോ കപ്പിന്റെ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും ഓരോ ഗോള്‍വീതം നേടി സമനിലയിലായിരുന്നു. പിന്നാല നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലി വിജയിക്കുകയായിരുന്നു.

Eng­lish sum­ma­ry: Newzealand crick­eters  Tweets on Eurocup final

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.