June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ആ പ്രധാനമന്ത്രിയെ ഇന്ത്യയ്ക്ക് ഇങ്ങ് കടമായി തരുമോ? അറിയൂ ന്യൂസിലാന്റ് എങ്ങനെയാണ് കോവിഡിനെ തുരത്തിയതെന്ന്

By Janayugom Webdesk
May 19, 2021

കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കടന്നുപോകുമ്പോള്‍ ന്യൂസിലാന്റ് എന്ന ചെറു രാജ്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു മാതൃക തന്നെയാണ് തീര്‍ക്കുന്നത്. പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെനെ ഇന്ത്യയ്ക്ക് കടമായി തരുമോ എന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ ആധികാരികമായ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു കോവിഡിനെ പിടിച്ചുകെട്ടാൻ സഹായിച്ചത്. ഇന്ന് ന്യൂസിലാന്റ് ‘മാസ്ക് ഫ്രീ’ രാജ്യമായത് തന്നെ ഭരണകൂടത്തിന്റെ ദ്രൂത നീക്കങ്ങളും കൃത്യതയാര്‍ന്ന തീരുമാനങ്ങളും മൂലമാണ്. അടുത്തിടെ ന്യൂസിലന്റിലെ ഓക്ലാന്‍ഡ് നഗരത്തില്‍ അൻപതിനായിരത്തിലധികം ആളുകള്‍ ചേര്‍ന്ന് ഒരു സംഗീത പരിപാടി സംഘടിപ്പിച്ചു. ആരു തന്നെ മാസ്ക് ധരിക്കുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തില്ല. കഴിഞ്ഞ 24 ദിവസത്തിനിടെ ഒരൊറ്റ കോവിഡ് കേസ് പോലും അവിടെ സ്ഥിരീകരിച്ചിട്ടില്ല.

ലോക രാജ്യങ്ങള്‍ മുഴുവൻ വളരെ വിഷമകരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ന്യൂസിലാന്റ് ഒരു വണ്ടര്‍ലാന്റ് ആയി മാറിയത് ഇങ്ങനെയാണ്. ചൈനയ്ക്ക് പുറത്ത് ആദ്യമായി കോവിഡ് മരണം സ്ഥിരീകരിച്ചത് ഫെബ്രുവരി 2നാണ്. ഫിലിപ്പീൻസ് സ്വദേശിയായ വ്യക്തിയാണ് മരണപ്പെട്ടത്. ആ സമയം ന്യൂസിലാന്റില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ചൈനയില്‍ നിന്നോ ചൈന വഴിയോ വരുന്ന ഒരു വിദേശ പൗരനും ന്യൂസിലാന്റ് പ്രവേശനം അനുവദിച്ചില്ല. ന്യൂസിലാന്റ് പൗരന്മാര്‍ രാജ്യത്ത് എത്തി കഴിഞ്ഞാല്‍ 14 ദിവസം നിരീക്ഷണവും ഏര്‍പ്പെടുത്തി.

ന്യൂസിലാന്റില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സൗത്ത് കൊറിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. മാര്‍ച്ച് 16 ഓടെ രാജ്യത്ത് എത്തുന്ന സ്വന്തം പൗരന്മാര്‍ക്കും വിദേശികള്‍ക്കും അടക്കം സ്വയം നിരീക്ഷണം ഏര്‍പ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങള്‍ എന്നാണ് പ്രധാനമന്ത്രി ജസീന്ദ തന്നെ വിശേഷിപ്പിച്ചത്. അധികം വൈകാതെ തന്നെ രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും പൂര്‍ണ്ണമായി അടച്ചു.

മാര്‍ച്ചില്‍ രാജ്യത്ത് ഒരു നാല് ഘട്ട കോവിഡ് ജാഗ്രത സംവിധാനം നിലവില്‍ വന്നു. രോഗ വ്യാപനത്തിന്റെ തീവ്രത കണക്കിലാക്കിയായിരുന്നു ഘട്ടങ്ങള്‍ തിരിച്ചിരുന്നത്. മാര്‍ച്ച് 25ന് രണ്ടാം ഘട്ടത്തില്‍ എത്തിയപ്പോള്‍ തന്നെ രാജ്യം പൂര്‍ണമായും ലോക്ക്ഡൗണിലേക്ക് കടന്നു. ആ സമയത്ത് രാജ്യത്ത് വെറും 102 രോഗികള്‍ മാത്രമായിരുന്നു. ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നുമില്ല. അതിവേഗത്തിലും സമഗ്രമായും രാജ്യത്ത് കോവിഡ് പരിശോധനകള്‍ നടന്നു. ഇപ്പോള്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ ദിനം പ്രതി 10,000 ടെസ്റ്റുകള്‍ നടത്താൻ സാധ്യമാണ്. അതോടൊപ്പം രോഗിയുടെ ഉറവിടം ഉടനടി കണ്ടെത്താനുള്ള സംവിധാനവും നിലവില്‍ വന്നു.

അധികം വൈകാതെ തന്നെ ന്യൂസിലാന്റിനെ മറ്റു രാജ്യങ്ങള്‍ മാതൃകയാക്കണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ജൂണ്‍ 8ന് രാജ്യത്ത് സാമൂഗ്യ വ്യാപനം ഇല്ലെന്നും എല്ലാ രോഗികളും പൂര്‍ണമായും രോഗമുക്തി നേടിയെന്ന് പ്രധാനമന്ത്രി ജസിന്ദ ആര്‍ഡെൻ പ്രഖ്യാപിച്ചു. നിലവില്‍ ന്യൂസിലാന്റില്‍ കോവിഡ് കോസുകള്‍ ഇല്ലയെങ്കിലും രാജ്യ അതിര്‍ത്തികള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. അതിര്‍ത്തികള്‍ എന്ന് തുറക്കുമെന്ന കാര്യം പോലും ഭരണകൂടം വ്യക്തമാക്കുന്നില്ല.

Eng­lish Sum­ma­ry : Newzealand mod­el of Covid management

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.