June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഓക്‌ലന്‍ഡ് ഏകദിനം; ന്യൂസീലൻഡിനെ എറിഞ്ഞിട്ട് ഇന്ത്യ

By Janayugom Webdesk
February 8, 2020

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ മികച്ച തുടക്കത്തിന് ശേഷം ന്യൂസിലന്‍ഡിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 41 ഓവറില്‍ ഏഴ് വിക്കറ്റിന് 196 എന്ന നിലയിലാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് നിക്കോള്‍സും മാര്‍ട്ടിന്‍ ഗപ്റ്റിലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 93 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 59 പന്തില്‍ നാല് ഫോറിന്റെ സഹായത്തോടെ 41 റണ്‍സെടുത്ത നിക്കോള്‍സിനെ പുറത്താക്കി യുസ്‌വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

രണ്ടു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരം നവദീപ് സയ്നി ടീമിലെത്തി. കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചാഹലാണ് കളിക്കുന്നത്. ന്യൂസീലന്‍ഡ് നിരയിലും രണ്ട് മാറ്റമുണ്ട്. സാന്റ്നര്‍ക്ക് പകരം ചാപ്മാനും സോധിക്ക് പകരം ജമെയ്സണും ടീമില്‍ ഇടം നേടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ജമെയ്സണ്‍ന്റെ അരങ്ങേറ്റ മത്സരമാണിത്.

Eng­lish sum­ma­ry: Newzealand vs India 2nd odi

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.