Web Desk

ബേ ഓവല്‍

February 11, 2020, 9:43 am

മൂന്നാം ഏകദിനം; ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം

Janayugom Online

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ വിജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്‌ടമായി.

ഓപ്പണര്‍ മായങ്ക് അഗര്‍വാളും നായകന്‍ വിരാട് കോലിയുമാണ് പുറത്തായത്. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ കെയ്‌ല്‍ ജമൈസണ്‍ ബൗള്‍ഡാക്കി.

കോലിയെ ഏഴാം ഓവറില്‍ ഹാമിഷ് ബെന്നറ്റിന്റെ പന്തില്‍ ജമൈസണ്‍ പിടിച്ചാണ് പുറത്താക്കിയത്. 12 പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്.

you may also like this video;