അങ്ങനെ ഇത്തവണത്തെ പര്യടനത്തില്‍ ഇന്ത്യയ്ക്കെതിരേ ന്യൂസീലന്‍ഡ് ആദ്യ ജയം സ്വന്തമാക്കി. ഇതിനു മുമ്പ് നടന്ന ട്വന്റി 20 പരമ്പര 5–0ന് അടിയറവെച്ച കിവീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തി. ഹാമില്‍ട്ടണില്‍ റോസ് ടെയ്ലര് വെടിക്കെട്ടില്‍ നാല് വിക്കറ്റിനാണ് കിവികളുടെ വിജയം. സ്കോര്‍-ഇന്ത്യ: 347–4 (50), ന്യൂസിലന്‍ഡ്: 348/6 (48.1). ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ടീമിന്റെ ശക്തമായ മടങ്ങിവരവാണ് ഹാമില്‍ട്ടണില്‍ കണ്ടത്. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1–0ന് മുന്നിലെത്തി.
ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 48.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വെറ്ററന്‍ താരം റോസ് ടെയ്ലറുടെ സെഞ്ചുറിയാണ് കിവീസ് ജയത്തിന്റെ അടിത്തറ. 84 പന്തുകള്‍ നേരിട്ട ടെയ്ലര് നാലു സിക്സിന്റെയും 10 ഫോറിന്റെയും അകമ്പടിയോടെ 109 റണ്‍സുമായി പുറത്താകാതെ നിന്നു. ടെയ്ലറുടെ 21-ാം ഏകദിന സെഞ്ചുറിയാണിത്.
English summary: Newzealand win by 4 wickets vs India in 1st odi
YOU MAY ALSO LIKE THIS VIDEO