ലങ്കയെ എറിഞ്ഞിട്ടു; ന്യൂസിലാന്‍ഡിന് 10 വിക്കറ്റ് ജയം

Web Desk
Posted on June 01, 2019, 7:39 pm

കാര്‍ഡിഫ്: 12ാമത് ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലാന്‍ഡിന് 10 വിക്കറ്റ് ജയം. 137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 16.1 ഓവറില്‍ നിശ്ചിത റണ്‍സ് മറിക്കടന്നു. ന്യൂസിലാന്‍ഡ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്ടിലിന്റെയും കോളിന്‍ മണ്‍റോയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് 15 ഓവറില്‍ 120 റണ്‍സ് നേടിക്കൊടുത്തു. മാര്‍ട്ടിന്‍ ഗപ്ടില്‍ 45 പന്തില്‍ 60 റണ്‍സും കോളിന്‍ മണ്‍റോ 45 പന്തില്‍ 56 റണ്‍സോടെ ക്രീസിലുണ്ട്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 29.2 ഓവറില്‍ 136 റണ്‍സിന് ഓളൗട്ട് ആയി.  മൂന്നു ലങ്കന്‍ താരങ്ങള്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്‌സില്‍ ടോപ് സ്‌കോററായത് ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെയാണ്. ക്യാപ്റ്റന്‍ ലങ്കയ്ക്കായി നേടിയത് 84 പന്തില്‍ നാലു ബൗണ്ടറി സഹിതം 52 റണ്‍സാണ്. ടോസ് നേടിയ ന്യൂസിലാന്‍ഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

29 റണ്‍സുമായി കുശാല്‍ മെന്‍ഡിസും 27 റണ്‍സുമായി തിസാര പെരേരയുമാണ് ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഏഴ് ഓവറില്‍ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്ത മാറ്റ് ഹെന്റി, 6.2 ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്ത ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ശ്രീലങ്കയെ 136 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ട്രെന്റ് ബോള്‍ട്ട്, ഗ്രാന്റ്‌ഹോം, ജിമ്മി നീഷാം, മിച്ചല്‍ സാന്റനെര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

You May Also Like This: