Web Desk

ന്യൂഡല്‍ഹി

February 22, 2021, 12:50 pm

അടുത്ത ഘട്ട വാക്സിനേഷന്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക്

Janayugom Online

രാജ്യത്തെ അടുത്ത ഘട്ട് വാക്സിനേഷന്‍ 60 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് നല്‍കും. സൗജന്യമായി വാക്സിനുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയം ഉടന്‍ അറിയിക്കും. 50 വയസു മുതലുള്ളവരെ പട്ടികയില്‍ ഉല്‍പ്പെടുത്തും. അതേസമയം ആദ്യം 60 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുക.

60 വയസ്സിനു മുകളിലുള്ളവരിൽ ആസ്മ, സിഒപിഡി, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശവുമായി ബന്ധപ്പെട്ട് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർ, ഗുരുതര വൃക്ക ‚കരൾ രോഗികൾ പക്ഷാഘാതം, രക്തസമ്മർദം, അർബുദം, പ്രമേഹം എന്നിവയുള്ളവർക്കാണ് പ്രത്യേക പരിചരണം ആവശ്യമുള്ളത്.

ENGLISH SUMMARY:next stage of vac­ci­na­tion is for those over 60 years of age
You may also like this video